ഋത്വിക് ഘട്ടക് ചലച്ചിത്രമേള

പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പ്രതിമാസ ചലച്ചിത്ര പ്രദർശനങ്ങൾ പുനരാരംഭിക്കുകയാണ്.  2021 നവംബർ 16 മുതല്‍ 18 വരെ പയ്യന്നൂരില്‍ ഋത്വിക് ഘട്ടക് ചലച്ചിത്രമേള സംഘടിപ്പിച്ചുകൊണ്ടാണ് ആറുമാസത്തിനു ശേഷം വീണ്ടും ചലച്ചിത്രപ്രദര്‍ശനങ്ങള്‍ സജീവമാക്കുന്നത്.

പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ 2021 നവംബർ 16ന് വൈകുന്നേരം ആറുമണിക്ക് ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രസംവിധായകൻ മനോജ് കാന മേള ഉദ്ഘാടനം ചെയ്യും. അജാന്ത്രിക്, കോമൾ ഗാന്ധാ‍ർ, സുബർണരേഖ എന്നീ ഘട്ടക് ചിത്രങ്ങളാണ് മൂന്നുദിവസത്തെ മേളയിൽ പ്രദർശിപ്പിക്കുന്നത്. സിനിമകൾ അവതരിപ്പിച്ചുകൊണ്ട് കെ രാമചന്ദ്രൻ, ടി കെ ഉമ്മർ, ആർ നന്ദലാൽ എന്നിവർ സംസാരിക്കും. മലയാളം ഉപശീർഷകങ്ങളോടെ ആയിരിക്കും പ്രദർശനം.


Write a Reply or Comment

Your email address will not be published. Required fields are marked *