മാർട്ടിൻ സ്കോസെസി ചലച്ചിത്രോത്സവം

ജന്മദിന ചലച്ചിത്രമേള

അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമായ മാർട്ടിൻ സ്കോസെസിയുടെ 79-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാല് സിനിമകള്‍ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമേറിയ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ മാർട്ടിൻ സ്കോസെസി സിനിമകള്‍ മനുഷ്യജീവിതത്തിന്റെ അധോലോകങ്ങളെയാണ് പലപ്പോഴും ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. 2021 നവംബര്‍ 17 മുതല്‍ 20 വരെ നാല്ദിവസങ്ങളിലായി ഇംഗ്ലീഷ് മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുന്നതിനുള്ള അപൂര്‍വ്വമായ ഈ അവസരം ചലച്ചിത്രപ്രേമികള്‍ പ്രയോജനപ്പെടുത്തുമെന്ന് വിചാരിക്കുന്നു.


Write a Reply or Comment

Your email address will not be published. Required fields are marked *