പയ്യന്നൂർ ഓപ്പൺ ഫ്രെയിം സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2026 മെയ് 12 മുതൽ 15 വരെ പയ്യന്നൂർ ശ്രീവത്സം എ സി ഓഡിറ്റോറിയത്തിൽ വച്ചാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഗോവ തിരുവനന്തപുരം ഉൾപ്പെടെ ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയ 20 സിനിമകളാണ് മലയാളം സബ്ടൈറ്റുകളോടെ ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക. മലയാള സിനിമ, ഇന്ത്യൻ സിനിമ, ഡോക്യുമെൻ്ററികൾ തുടങ്ങിയ വിഭാഗങ്ങളും ഉണ്ടാകും. ചലച്ചിത്രമേളയോടനുബന്ധിച്ച് ഓപ്പൺ ഫോറങ്ങൾ, മുഖാമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിക്കും.
മേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. openframe.online/11th-international-film-festival/ എന്ന ലിങ്കിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446168067 നമ്പറിൽ ബന്ധപ്പെടുക