റോമൻ പൊളാൻസ്കി (ജനനം – 1933 ഓഗസ്റ്റ് 18)

റോമൻ പൊളാൻസ്കി (ജനനം – 1933 ഓഗസ്റ്റ് 18) Roman Polanski

വിശ്വവിഖ്യാതനായ പോളിഷ് ചലചിത്രകാരൻ. ഹോളിവുഡിലും ബ്രിട്ടീഷ് സിനിമയിലും എല്ലാം വെന്നിക്കൊടി പാറിച്ച ചലച്ചിത്രപ്രതിഭ കൂടിയാണ് പൊളാൻസ്കി. നി‍ർമാതാവും തിരക്കഥാകൃത്തും കൂടിയായിരുന്ന അദ്ദേഹം മികച്ച അഭിനേതാവും കൂടിയായിരുന്നു. കലാപ്രതിഭയ്ക്കൊപ്പം തന്നെ വളർന്ന വിവാദങ്ങളും അദ്ദേഹത്തെ ലോകശ്രദ്ധയിലേക്കെത്തിക്കുന്നതിനുള്ള മറ്റൊരു കാരണമായി.

പാരീസിൽ ഒരു പാതി ജൂത കുടുംബത്തിലാണ് പൊളാൻസ്കി ജനിച്ചത്. 1937ൽ അദ്ദേഹത്തിന്റെ കുടുംബം ക്രാക്കോവിലേക്ക് താമസം മാറി. ജ‍ർമൻ അധിനിവേശത്തെത്തുടർന്ന്, അനേകായിരം ജൂതന്മാരോടൊപ്പം ആ കുടുംബവും ക്രാക്കോ ഗെറ്റോയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് ഗെറ്റോകളിലെ ജൂതരെല്ലാം കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് മാറ്റപ്പെട്ടു. ഒരിക്കലും മടങ്ങിവരവില്ലാത്ത യാത്രകളിലേക്കാണ് തന്റെ അമ്മയും അച്ഛനും അടക്കമുള്ള ആയിരക്കണക്കിന് മനുഷ്യർ നയിക്കപ്പെടുന്നതെന്നും നാസി ക്രൂരതകൾ എന്ത് മാത്രം ഭീകരമാണെന്നും അദ്ദേഹം ചെറുപ്രായത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. ജൂതനാണെന്നതിനാൽ സ്കുളുകളിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു. പിന്നീട് റോമൻ കത്തോലിക്കാ സഭയുടെ ഒരു മഠത്തിൽ കുറേക്കാലം താമസിച്ചു.

യുദ്ധാനന്തരമാണ് വിദ്യാഭ്യാസംല്ലാം പുനരാരംഭിച്ചത്. കോൺസൻട്രേഷൻ ക്യാംപിൽ വച്ച് അമ്മ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അവിടെ നിന്ന് രക്ഷപ്പെട്ട അച്ഛനോടൊപ്പമാണ് യുദ്ധാനന്തരം കുറച്ചുകാലം ചെലവഴിച്ചത്. വളരെ ചെറുപ്പം തൊട്ടുതന്നെ സിനിമയിൽ അത്യധികമായ താൽപര്യമുണ്ടായിരുന്ന പൊളാൻസ്കി പിന്നീട് പോളണ്ടിലെ വിഖ്യാതമായ ലോഡ്സ് ഫിലിം സ്കൂളിൽ ചേർന്ന് സിനിമ പഠിച്ചു. ധാരാളം സ്റ്റേജ് അനുഭവങ്ങളും കൂട്ടിനുണ്ടായിരുന്ന അദ്ദേഹം അഭിനേതാവ് എന്ന നിലയിലാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. വിഖ്യാത ചലച്ചിത്രകാരൻ ആന്ദ്രെയ് വൈദയുടെ എ ജനറേഷൻ എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്തു. അദ്ദേഹതിന്റെ ആദ്യകാലചിത്രങ്ങളിൽ വൈദയുടെ സ്വാധീനം പ്രകടമായിരുന്നു. 1955ൽ റോവർ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് നിരവധി ഹ്രസ്വചത്രങ്ങൾ സംവിധാനം ചെയ്തു.

 

1962ലാണ് നൈഫ് ഇൻ ദ് വാട്ടർ എന്ന ആദ്യ ഫീച്ചർ ചിത്രം സംവിധാനം ചയ്തത്. യുദ്ധാനന്തര പോളണ്ടിൽ യുദ്ധവുമായി ബന്ധപ്പെട്ടതല്ലാത്ത വിഷയം കൈകാര്യം ചെയ്ത ആദ്യത്തെ ശ്രദ്ധേയചിത്രങ്ങളിലൊനായി ഈ സിനിമ മാറി എന്നു മാത്രമല്ല ആ വ‍ർഷത്തെ മികച്ച വിദശഭാഷാചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിനും ഈ ചിത്രം നാമനി‍ദേശം ചെയ്യപ്പെട്ടു.  ചിത്രത്്തോടുകൂടി ലോകം ശ്രദ്ധിക്കുന്ന ഒര ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് പൊളാൻസ്കി വളർന്നു.

 

കമ്യൂണിസ്റ്റ് പോളണ്ടിൽ നിന്ന് ഫ്രാൻസിലേക്കും അവിടെ നിന്ന് ഇംഗ്ലണ്ടിലേക്കും അദ്ദേഹം പിന്നീട് മാറുകയുണ്ടായി. പിന്നീട് ഹോളിവുഡിലെത്തിയ അദ്ദേഹം അവിടെയും വൻവിജയകരമായ ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹം ഹോളിവുഡിൽ സജവമായിരുന്ന കാലത്ത്, 1969ൽ അദ്ദേഹത്തിന്റെ ഭാര്യയും അമേരിക്കൻ നടിയും മോഡലുമായ ഷാരോൺ ടേറ്റ് ഏതാണ്ട് പൂർണഗർഭിണിയായിരിക്കുന്ന കാലത്ത് അതിദാരുണമായി കൊലപ്പെടുകയുണ്ടായി. അക്കാലത്തെ പ്രധാന കൾട് നേതാവായ ചാൾസ് മാൻസന്റെ ആരാധകരാണ് ഷാരോണിനെ കൊലപ്പെടുത്തിയിരുന്നത്. ചെറുപ്പകാലത്ത് അനുഭിച്ച ക്രൂരതകളും ഭാര്യയുടെ കലപാതകവും എല്ലാം പൊളാൻസ്കിയെ വല്ലാത്ത ഒരു മാനസിക അവസ്ഥയിലേക്ക് നയിച്ചിരുന്നു എന്ന് അദ്ദേഹം തന്നെയും മറ്റ് പല പ്രമുഖരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

 

1977ൽ പ്രായപൂർത്തിയായിട്ടില്ലാത്ത സമാന്ത ഗെയ്‍ലി എന്ന പെൺകുട്ടിയെ മയക്കുരുന്ന് നൽകി ബലാത്ഭോഗം ചെയ്തു എന്ന കാരണത്തിന് അമേരക്കയിൽ അദ്ദേഹം അന്വേഷണം നേരിട്ടു. ഇതിനെത്തുടർന്ന് കുറച്ചുകാലം മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയും തേടിയിരുന്നു. പക്ഷെ ഈ കേസിൽ ശിക്ഷിക്കപ്പെടും എന്നു വന്നപ്പോൾ അമേരിക്കയിൽ നിന്ന് ഫ്രാൻസിലേക്ക് കടക്കുകയും തന്റെ സിനിമാപ്രവർത്തനം നിർബാധം തുടരുകയും ചെയ്തു. പിഷക്കാലത്തും പല തവണ അമേരിക്ക പൊളാൻസ്കിയെ അറസ്റ്റ് ചെയ്യുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയാണുണ്ടായത്.

Repulsion (1965), Cul-de-sac (1966), The Fearless Vampire Killers[a] (1967), Rosemary’s Baby (1968), Macbeth (1971), What? (1972), Chinatown (1974), The Tenant (1976), Tess (1979), Pirates (1986), Frantic (1988), Bitter Moon (1992), Death and the Maiden (1994), The Ninth Gate (1999), The Pianist (2002), Oliver Twist (2005), The Ghost Writer (2010), Carnage (2011), Venus in Fur (2013), Based on a True Story (2017), An Officer and a Spy (2019) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

അദ്ദേഹത്തിന്റെ വിവിധ ചിത്രങ്ങൾക്കായി വിവിധ വിഭാഗങ്ങളിൽ 8 ഓസ്കാർ പുരസ്കാരങ്ങളും 6 ബാഫ്റ്റ പുരസ്കാരങ്ങളും 7 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദ് പിയാനിസ്റ്റ് എന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള ഓസ്കാർ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. ഫ്രാൻസിലെ ഏറ്റവും മികച്ച ചലച്ചിത്രപ്രതിഭയ്ക്കുള്ള സെസാർ പുരസ്കാരം അഞ്ച് തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കാനിലെ പാം ഡി ഓർ, ബെർലിനിലെ ഗോൾഡൻ ബിയർ, വെനീസിലെ ഗ്രാന്റ് ജൂറി തുടങ്ങിയ പുരസ്കാരങ്ങളുൾപ്പെടെ സിനിമയിലെ ലോകോത്തരങ്ങളായ മിക്ക പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അദ്ദേഹം റോമൻ എന്ന പേരിൽ 1984ൽ തന്റെ ആത്മകഥ പ്രസിദ്ധീകിച്ചിട്ടുണ്ട്.

യൂറേപ്യൻ ആർട് സിനിമയിലെ വിഖ്യാതങ്ങളായ ക്ലാസിക് സൃഷ്ടികൾക്കൊപ്പം തന്നെ ഹോളിവുഡ് ത്രില്ലറുകളും, സാഹിത്യകൃതികളുടെ സിനിമാരൂപങ്ങളും, ചരിത്രസിനിമകളും ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

 

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍

തയ്യാറാക്കിയത് : ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി, പയ്യന്നൂര്‍


1 Comment
  1. SURENDRAN MP

    August 21, 2021 at 7:42 pm

    💝

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *