ഭാഷ (Language) | പേര്‍ഷ്യന്‍ | |
സംവിധാനം (Directed by) | ജാഫര്‍ പനാഹി | |
പരിഭാഷ (Translation by) | പി പ്രേമചന്ദ്രന്‍ |
നോ ബെയേഴ്സ് / ജാഫര്‍ പനാഹി /2022 / 106 മി
തുർക്കി – ഇറാന്‍ അതിര്‍ത്തി ഗ്രാമത്തിലാണ് നോ ബെയേഴ്സിലെ സംഭവങ്ങള്‍ നടക്കുന്നത്. ആഴത്തിലുള്ള രണ്ടു സ്നേഹബന്ധങ്ങളാണ് ഈ സിനിമയെ ആത്യന്തം സംഘര്‍ഷത്തില്‍ നിലനിര്‍ത്തുന്നത്. പനാഹി ഒളിഞ്ഞിരുന്ന് സിനിമ ചിത്രീകരിക്കാന്‍ ഒരു കൊച്ചുവീട് തരപ്പെടുത്തി ഇപ്പോള്‍ താമസിക്കുന്ന കുഗ്രാമാത്തിലാണ് അതിലെ ഒരു പ്രണയം അരങ്ങേറുന്നത്. പ്രാദേശിക ആചാരപ്രകാരം ജനനസമയത്ത് വിവാഹനിശ്ചയം ചെയ്തതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയില്‍ അവകാശമുന്നയിക്കുന്ന ഒരാളും അവൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. മറ്റൊന്ന് അദ്ദേഹം ഇന്റര്‍നെറ്റ് വഴി നിര്‍ദ്ദേശം കൊടുത്ത് ചിത്രീകരിക്കുന്ന സിനിമയിലെ അഭിനേതാക്കള്‍ / കഥാപാത്രങ്ങള്‍ക്കിടയിലും. വിശ്വാസങ്ങള്‍, അവയുടെ പൊള്ളത്തരങ്ങള്‍, ഗ്രാമങ്ങളിലെ മനുഷ്യരുടെ സ്നേഹം, ഒപ്പംതന്നെ അവരുടെ കടുത്ത ആചാരങ്ങള്‍ – ഇതിനൊക്ക നടുവിലാണ് പനാഹി ഗ്രാമത്തില്‍ കഴിയുന്നത്. അതിര്‍ത്തി ആണ് സിനിമയിലെ പ്രധാനരൂപകമായി പ്രവര്‍ത്തിക്കുന്നത്. ആത്യന്തികമായി പനാഹിയും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും കഥാപാത്രങ്ങളും അന്വേഷിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അപകടകരമായ വഴികളാണ്.
മലയാളം സബ്ടൈറ്റില്‍
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍