THE PRESENT

ഭാഷ (Language) Persian
സംവിധാനം (Directed by) Farah Nebulsi
പരിഭാഷ (Translation by) P Premachandran
ജോണർ (Johner) Drama, Political

ദി പ്രസന്റ് /THE PRESENT
ഫറാ നബുൾസി പലസ്തീൻ/2020/ 24 മി.

പലസ്തീൻ ജനതയുടെ ദൈനംദിന യാതനകളെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലാണ് ‘ദി പ്രസന്റ്. വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന യൂസഫ് തന്റെ വിവാഹ വാർഷികത്തിൽ ഭാര്യക്കൊരു സമ്മാനം വാങ്ങാനായി മകൾ യാസ്മിനോടൊപ്പം പുറപ്പെടുന്നു. എന്നാൽ, ഇസ്രായേലി ചെക്ക്പോസ്റ്റകളും യാത്രാ നിയന്ത്രണങ്ങളും കാരണം വളരെ ലളിതമായ ഈ യാത്ര അങ്ങേയറ്റം ദുഷ്കരവും അപമാനകരവുമായി മാറുന്നു. ഒരു ഫ്രിഡ്ജ് വാങ്ങി അത് ചെക്ക്പോസ്റ്റിലൂടെ വീട്ടിലെത്തിക്കാനുള്ള യൂസഫിന്റെയും മകളുടെയും ശ്രമത്തിലൂടെ വലിയ ആശയലോകത്തെ മുന്നോട്ടുവെക്കുന്ന അസാധാരണമായ അനുഭവമാണ് ഈ ഹ്രസ്വചിത്രം.
അധിനിവേശത്തിനു കീഴിലെ ദൈനംദിന ജീവിതത്തിന്റെ അസംബന്ധങ്ങളും സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അപമാനവുമാണ് സിനിമയുടെ കാതൽ. സഞ്ചാര സ്വാതന്ത്ര്യമില്ലായ്മ, മനുഷ്യൻ്റെ അന്തസ്സ് എന്നിവയെക്കുറിച്ചുള്ള ശക്തമായ വിമർശനം സിനിമ മുന്നോട്ടുവെക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ദി പ്രസന്റ് വലിയ ശ്രദ്ധ നേടി. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും, ബാഫ്റ്റ (BAFTA) പുരസ്കാരം നേടുകയും ചെയ്തു.

മലയാളം ഉപശീർഷകം :
പി പ്രേമചന്ദ്രൻ, ഓപ്പൺ ഫ്രെയിം പയ്യന്നൂർ


Write a Reply or Comment