| ഭാഷ (Language) | Persian | |
| സംവിധാനം (Directed by) | Farah Nabulsi | |
| പരിഭാഷ (Translation by) | p premachandran | |
| ജോണർ (Johner) | drama, Thriller, war |
ദ ടീച്ചര്‍
ഫാറ നബുൾസിയുടെ ആദ്യ ഫീച്ചർ സിനിമയായ ‘ദ ടീച്ചർ’, പലസ്തീനിയൻ ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങളെ വൈകാരികമായി സമീപിക്കുന്ന ശക്തമായ ചിത്രമാണ്. ഇസ്രായേലി അധിനിവേശത്തിന്റെ നിഴലിൽ ജീവിക്കുന്ന, പലസ്തീനിയൻ സ്കൂൾ അധ്യാപകനായ ബാസെമിന്റെ കഥയാണ് ‘ദി ടീച്ചർ’. തന്റെ വിദ്യാർത്ഥികൾക്ക് പ്രചോദനമാവാനും അവരെ സംരക്ഷിക്കാനും ശ്രമിക്കുന്നതിനൊപ്പം, വ്യക്തിപരമായ നഷ്ടങ്ങളുടെ വേദനയും ബാസെം അനുഭവിക്കുന്നുണ്ട്. ഒരു ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകയുമായുള്ള ബന്ധവും, തന്റെ മകനെപ്പോലുള്ള ഒരു ചെറുപ്പക്കാരനെ
അധിനിവേശത്തിന്റെ ക്രൂരതകളിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങളും, ഒരു പ്രാദേശിക ചെറുത്തുനിൽപ്പ് സംഘവുമായുള്ള അയാളുടെ രഹസ്യബന്ധവും സിനിമയുടെ ഭാഗമാണ്.
അധിനിവേശത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ ധാർമ്മികവും വ്യക്തിപരവുമായ പോരാട്ടങ്ങൾ നടത്തുന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ‘ദ ടീച്ചർ. ബാസെം എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളും വേദനയും നിസ്സഹായതയും തന്മയത്വത്തോടെ അവതരിപ്പിച്ച സലേ ബക്രിയുടെ പ്രകടനം അതിഗംഭീരമാണ്. പലസ്തീനിയൻ പോരാട്ടത്തിന്റെ മനുഷ്യമുഖം കാണിച്ചുതരുന്ന ഈ സിനിമ ടൊറന്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (TIFF) പോലുള്ള മേളകളിൽ ശ്രദ്ധ നേടിയയിട്ടുണ്ട്.
മലയാളം ഉപശീർഷകം :
പി പ്രേമചന്ദ്രൻ, ഓപ്പൺ ഫ്രെയിം പയ്യന്നൂർ