ക്രിയാ ക്വെർവോസ് (Cría Cuervos)

‘ക്രിയാ ക്വെർവോസ്’

കാർലോസ് സോറ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചലച്ചിത്രമാണ് ‘ക്രിയാ ക്വെർവോസ്’. എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ അനുഭവലോകത്തെ മുന്‍നിര്‍ത്തിയുള്ള അലിഗറിക്കല്‍ ആയ ആഖ്യാനമാണ് ചിത്രത്തിന്റെത്. 1976-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പ്രൈസ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിക്കുകയും കാര്‍ലോസ് സോറയുടെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്ത സിനിമയാണ് ഇത്.

സ്പെയ്നിൽ ഫ്രാങ്കോയുടെ സ്വേഛാധിപത്യ ഭരണകാലത്ത് എട്ടു വയസ്സായ ഒരനാഥബാലികയും രണ്ട് സഹോദരിമാരും കർക്കശക്കാരിയായ ഒരു വല്യമ്മയുടെ വീട്ടിൽ താമസിക്കുന്നു. പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഐറീൻ, ആന്ന, മൈറ്റെ എന്നീ അനാഥക്കുട്ടികൾ അമ്മയും അച്ഛനും മരിച്ചപ്പോൾ മൂകയും വികലാംഗയുമായ അമ്മൂമ്മയോടൊപ്പം പോളിന എന്ന വല്യമ്മയുടെ വീട്ടിലാണ് കഴിയുന്നത്. ആന്ന മരണത്തെക്കുറിച്ച് ഔത്സുക്യമുള്ള വിഷാദവതിയാണ്.

കാർലോസ് സോറയുടെ ‘ക്രിയാ ക്വെർവോസ്’ രണ്ടു തലത്തിൽ കാണാവുന്ന സുന്ദരവും വിഷാദപൂർണവുമായ ഒരു ചിത്രമാണ്. ഒരു തലത്തിൽ അത് ബർഗ്മാന്റെ കുടുംബചിത്രങ്ങളുടെ ശൈലിയിലുള്ളതാണ്. എന്നാൽ കുറെക്കൂടി ആഴമുള്ള മറ്റൊരു തലത്തിൽ സമീപകാല സ്പാനിഷ് ചരിത്രത്തിന്റെ ഒരു രൂപകമാണത്. ഓരോ കഥാപാത്രവും സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഫ്രാങ്കോയുടെ സൈനിക സ്വേഛാധികാരത്തിന്റെയും മരിക്കുന്ന അമ്മ രാഷ്ട്രത്തിന്റെയും രാഷ്ട്രമെന്തെന്ന് അനുഭവിക്കാത്തവരുടെയും യൗവനത്തിന്റെയും മരണങ്ങളാൽ ചുറ്റപ്പെട്ട ദുഃഖകരമായ ശൈശവത്തന്റെയും പ്രതിനിധികളെ ഇതിലെ കഥാപാത്രങ്ങളില്‍


Write a Reply or Comment

Your email address will not be published. Required fields are marked *