SHERLOCK Jr

ഷെർലക് ജൂനിയർ
യു.എസ്.എ./1924/45 മിനിറ്റ്
സംവിധാനം – ബസ്റ്റർ കീറ്റൺ

ഒരു സിനിമാതിയറ്ററിലെ പ്രൊജക്‍ഷനിസ്റ്റാണ് ഈ ചിത്രത്തിൽ ബസ്റ്റർ കീറ്റൺ അവതരിപ്പിക്കുന്ന കഥാപാത്രം. അദ്ദേഹത്തിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. മറ്റൊരാൾക്കും അതേ പെൺകുട്ടിയെ ഇഷ്ടമാണ്. രണ്ട് പേരും പെൺകുട്ടിക്ക് സമ്മാനം നൽകുന്നു. പക്ഷെ രണ്ടാമത്തെയാൾ ഈ സമ്മാനം വാങ്ങുന്നതിനുള്ള തുക കണ്ടെത്തിയത് പെൺകുട്ടിയുടെ അച്ഛന്റെ വാച്ച് മോഷ്ടിച്ച് പണയം വെച്ചിട്ടായിരുന്നു. പക്ഷെ മോഷണക്കുറ്റം പ്രൊജക്‍ഷനിസ്റ്റിന്റെ മേലെ വച്ചുകെട്ടിയതിനെത്തുടർന്ന് അയാളെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഇറക്കിവിടുന്നു. തുടർന്ന് ഒരു മുത്തുമാല മോഷണം പോയ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു സിനിമ ഈ പ്രോജക്‍ഷനിസ്റ്റ് കാണാനിടയാവുന്നു. സിനിമയ്ക്കിടയിൽ ഉറങ്ങിപ്പോയ പ്രൊജക്‍ഷനിസ്റ്റ് ആ സിനിമയിൽ കുറ്റാന്വേഷകനായി താൻ എത്തുന്നതായി സ്വപ്നം കാണുന്നു. അപ്പോൾ സ്വപ്നത്തിലെ സിനിമയിലുള്ള കഥാപാത്രങ്ങളെല്ലാം പ്രോജക്‍ഷനിസ്റ്റിന്റെ പരിചയക്കാരായി മാറുന്നു. സ്വപ്നത്തിലെ സിനിമയിൽ കേസ് തെളിയിക്കുന്നതോടെ അദ്ദേഹം ഞെട്ടിയുണരുന്നു. അപ്പോൾ സത്യം മനസ്സിലാക്കിയ പെൺകുട്ടിയും അച്ഛനും തന്റെ മുന്നിൽ വന്നുനിൽക്കുന്നത് അയാൾ കാണുന്നു.


Write a Reply or Comment

Your email address will not be published. Required fields are marked *