Viridiana

വിരിദിയാന
ലൂയിസ് ബുനുവൽ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ്-മെക്സിക്കൻ ചലച്ചിത്രമാണ് വിരിദിയാന.
1895-ൽ രചിക്കപ്പെട്ട ബെനിറ്റോ പെരെസ് ഗാൽഡോസിന്റെ ഹാൽമ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള
ചിത്രമാണ് ഇത്.

വിരിദിയാന (സിൽവിയ പിനാൽ) ഒരു കന്യാസ്ത്രീയായി തന്റെ ജീവിതം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
കോൺവെന്റ് ജീവിതത്തിന്റെ ഏകാന്തതയിൽ അവൾ ആശ്വാസം കണ്ടെത്തുന്നു. തന്റെ അന്തിമ പ്രതിജ്ഞയെടുത്ത് ഒരു
കന്യാസ്ത്രീയായി കോൺവെന്റ് മതിലുകൾക്കുള്ളിൽ താമസിക്കുന്നതിനുമുമ്പ്, അമ്മാവൻ ജെയിമിനെ അയാള്‍ മരിക്കുന്നതിന്
മുമ്പ് ഫാമിൽ ചെന്ന് അവസാനമായി സന്ദർശിക്കാൻ മദർ സുപ്പീരിയർ അവളോട്‌ നിർദ്ദേശിക്കുന്നു. ജെയിം അമ്മാവൻ
അവളുടെ വിദ്യാഭ്യാസത്തിന് പണം നൽകിയിട്ടും, വിരിദിയാന അദ്ദേഹത്തെ സന്ദർശിക്കാൻ വിമുഖത കാണിക്കുന്നു.
വിനാശകരമായ, ദാരുണമായ അനന്തരഫലങ്ങളിലേക്കും തീരുമാനങ്ങളിലേക്കും ആ സന്ദർശനം വിരിദിയാനയെ
നയിക്കുന്നു.

1961 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓര്‍ നേടുന്നുണ്ട് വിരിദിയാന.


Write a Reply or Comment

Your email address will not be published. Required fields are marked *