മാർട്ടിൻ സ്കോസെസി ഓൺലൈൻ ചലച്ചിത്രമേള

ജന്മദിന സ്മരണ ചലച്ചിത്രമേള

പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മാർട്ടിൻ സ്കോസെസി ഓൺലൈൻ ചലച്ചിത്രമേളയ്ക്ക് 2021 നവംബർ 17 ന് തുടക്കമാവും. ലോകസിനിമയിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിൽ ഒരാളായും ഐതിഹാസിക മാനമുള്ള ചലച്ചിത്രങ്ങളുടെ സ്രഷ്ടാവായും  വാഴ്ത്തപ്പെടുന്ന  മാർട്ടിൻ സ്കോസെസിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ നാല് സിനിമകൾ ഉൾപ്പെടുത്തിയുള്ള  ഓൺലൈൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഗോൾഡൻ ഗ്ലോബ്, പാം ഡി ഓർ, ഓസ്കാർ പുരസ്കാരങ്ങൾ  അടക്കം നിരവധി ചലച്ചിത്ര ബഹുമതികൾ ലഭിച്ച ഈ സംവിധായകൻ്റെ ഏറ്റവും മികച്ച നാല് സിനിമകളാണ് 17 മുതൽ 20 വരെ വൈകുന്നേരം ആറുമണി മുതൽ ഓപ്പൺ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നത്. Goodfellas / ഗുഡ്ഫെല്ലാസ് (1990), The Departed / ദി ഡിപ്പാർട്ടഡ് (2006), Shutter Island / ഷട്ടർ ഐലൻഡ് (2010), The Irishman / ദി ഐറിഷ്മാൻ (2019) എന്നീ ചിത്രങ്ങളാണ് ഇംഗ്ലീഷ് മലയാളം ഉപശീർഷകങ്ങളോടെ പ്രദർശിപ്പിക്കുക. ഡോ. കെ സി മുരളീധരൻ സ്കോസെസി ഫെസ്റ്റിവലിന് ആമുഖഭാഷണം നടത്തും.  സിനിമകൾന്നതിനായി openframe.online എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Write a Reply or Comment

Your email address will not be published. Required fields are marked *