ലൂയിസ് ബുനുവല്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം

ജന്മവാര്‍ഷിക ചലച്ചിത്രമേള

ലൂയിസ് ബുനുവല്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം

ലൂയിസ് ബുനുവൽ ലോകസിനിമയിലെ അസാധാരണ വ്യക്തിത്വനുടമയായ സംവിധായക പ്രതിഭയാണ്. ഏതാണ്ട്
സിനിമയിൽ തന്നെ ജീവിച്ച അദ്ദേഹത്തിന്റെ സൃഷ്ടികൾ 1920-കളിലെ സർറിയലിസ്റ്റ് പരീക്ഷണങ്ങളിൽ നിന്ന്
1950-കളിലെ വാണിജ്യ കോമഡികളിലൂടെയും മെലോഡ്രാമയിലൂടെ 1960-കളിലും 70-കളിലും ഉടലെടുത്ത
ഉത്തരാധുനികപ്രവണതകളിലേക്ക് നീങ്ങുന്നുണ്ട്. സർറിയലിസ്‌റ്റ്, വിഗ്രഹഭജ്ഞകന്‍, വ്യതസ്തമായ കാഴ്ചപ്പാടുള്ള
സംവിധായകന്‍, പ്രകോപനപരമായി ഇടപെടുന്നയാള്‍ എന്നെല്ലാം അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഒക്ടേവിയോ
പാസ് പറഞ്ഞതുപോലെ, “സൗന്ദര്യത്തിന്റെയും കലാപത്തിന്റെയും ഇരട്ടക്കമാനങ്ങൾക്ക്” താഴെയാണ്
അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ രൂപപ്പെട്ടിരുന്നത്. ബൂർഷ്വാ മൂല്യങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ ആക്രമണങ്ങള്‍
ഒട്ടേറെ ചിത്രങ്ങളില്‍ വ്യക്തമാണ്. അവരുടെ കൗടില്യവും കാപട്യവും അദ്ദേഹത്തെ രോഷാകുലനാക്കുന്നുണ്ട്.
“നമ്മുടേത് പോലെ മോശമായി നിർമ്മിച്ച ഒരു ലോകത്ത്, ഒരു പാത മാത്രമേയുള്ളൂ, അത് കലാപത്തിന്റേതാണ്”
എന്നാണദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചത്.

ലൂയിസ് ബുനുവലിന്റെ 122 -ാം ജന്മവാര്‍ഷിക ദിനം തൊട്ട് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 6 സിനിമകള്‍
പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ബുനുവല്‍ സിനിമകള്‍ ഒരു കാഴ്ചയില്‍
അവസാനിക്കുന്നവയല്ല. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ മുന്‍പ് കണ്ടവര്‍ക്കും ഇന്നുവരെ കാണാത്തവര്‍ക്കും
അപൂര്‍വ്വമായ ഒരവസരമായിരിക്കും ലൂയിസ് ബുനുവല്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം. 2022 ഫെബ്രുവരി 22 മുതല്‍ 27
വരെ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ( https://openframe.online/ )
എത്തിയാല്‍ പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാം. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ സിനിമകള്‍
സൈറ്റില്‍ കാണാനാകും.
സ്ക്രീനിംഗ് ഷെഡ്യൂള്‍
ഒന്നാം ദിവസം ( 2022 ഫെബ്രുവരി 22- ചൊവ്വ ) ഉദ്ഘാടനം തുടര്‍ന്ന്‍ Un Chien Andalou (1929)
രണ്ടാം ദിവസം ( 2022 ഫെബ്രുവരി 23- ബുധന്‍ ) Nazarin (1959)
മൂന്നാം ദിവസം ( 2022 ഫെബ്രുവരി 24 – വ്യാഴം ) Viridiana (1961)
നാലാം ദിവസം ( 2022 ഫെബ്രുവരി 25- വെള്ളി ) The Exterminating Angel (1962)
അഞ്ചാം ദിവസം ( 2022 ഫെബ്രുവരി 26- ശനി ) Diary of a Chambermaid (1964)
ആറാം ദിവസം ( 2022 ഫെബ്രുവരി 27- ഞായര്‍ ) The Discreet Charm of the Bourgeoisie (1972)


Write a Reply or Comment

Your email address will not be published. Required fields are marked *