The Battle of Chile: Part I

ഭാഷ (Language) Spanish
സംവിധാനം (Directed by) Patricio Guzmán
പരിഭാഷ (Translation by) P PREMACHANDRAN
ജോണർ (Johner) Documentary

ദി ബാറ്റിൽ ഓഫ് ചിലി: പാർട്ട് 1

പട്രീഷ്യോ ഗുസ്മാന്റെ വിഖ്യാത ഡോക്യുമെന്ററി ചലച്ചിത്രത്രയത്തിലെ ഒന്നാം ഭാഗമായ ‘ദി ബാറ്റിൽ ഓഫ് ചിലി: പാർട്ട് 1 (The Battle of Chile: Part I – The Insurrection of the Bourgeoisie, 1975), ചിലിയുടെ പ്രസിഡന്റ് സൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള ജനകീയ സോഷ്യലിസ്റ്റ് സർക്കാരിനെതിരെ വലതുപക്ഷ ശക്തികളും അമേരിക്കൻ സാമ്രാജ്യത്വവും നടത്തിയ ഗൂഢാലോചനകളുടെയും അട്ടിമറിശ്രമത്തിന്റെയും ചരിത്രരേഖയാണ്. 1973 മാർച്ചിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അലൻഡെയുടെ ജനകീയമുന്നണിയെ നിയമപരമായി നേരിടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ യാഥാസ്ഥിതിക കക്ഷികളും വ്യവസായികളും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കൃത്രിമ ഭക്ഷ്യക്ഷാമവും സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതേസമയം, ഈ പ്രതിസന്ധികളെ അതിജീവിക്കാനും തങ്ങളുടെ സർക്കാരിനെ സംരക്ഷിക്കാനും തൊഴിലാളിവർഗ്ഗം നടത്തുന്ന സമാനതകളില്ലാത്ത ചെറുത്തുനിൽപ്പും ചിത്രം കാട്ടിത്തരുന്നു.

മലയാളം ഉപശീര്‍ഷകം തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍.


Write a Reply or Comment